ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച വയോധികൻ മരിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂർ :ഇരിട്ടിയിൽ   കോവിഡ് സ്ഥിരീകരിച്ച വയോധികൻ മരിച്ചു. പയഞ്ചേരി മുക്കിലെ മുഹമ്മദാണ് (70) മരിച്ചത്.
 മസ്കറ്റിൽനിന്ന് മെയ് 27നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.   ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു.  പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലാണ് മരണം സംഭവിച്ചത്..

കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്ക്കറ്റിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഒരാൾകൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
By onemaly