Tue. Oct 27th, 2020




മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നു. ആവശ്യമുള്ള സാഹചര്യങ്ങളില്‍ മാത്രം ഇനി ഇത്തരത്തിലുള്ള വാര്‍ത്താസമ്മേളനങ്ങള്‍ മതിയെന്നാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനം നടന്നിരുന്നില്ല.

ഇന്ന് മന്ത്രിസഭായോഗത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ത്താസമ്മേളനം ഉണ്ടായില്ല. ഇടക്കാലത്ത് പ്രതിദിന വാര്‍ത്താസമ്മേളനം മുടങ്ങിയപ്പോള്‍ ചോദ്യങ്ങളെ ഭയന്നാണ് ഇതെന്ന് പ്രതിപക്ഷമടക്കം ആരോപിച്ചിരുന്നു. ഈ വിമര്‍ശനങ്ങളെല്ലാം തള്ളി പിന്നെയും വാര്‍ത്താസമ്മേളനം പുനരാരംഭിച്ചിരുന്നു.

 

കഴിഞ്ഞ പത്തോളം ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.

ഇന്ന് സംസ്ഥാനത്ത് 65 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 10, തൃശൂര്‍ 9, മലപ്പുറം 7, തിരുവനന്തപുരം, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, ഇടുക്കി , വയനാട് , കണ്ണൂര്‍ 4 വീതം, പത്തനംതിട്ട , കോട്ടയം 3 വീതം, ആലപ്പുഴ 1 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള രോഗ വിവരക്കണക്ക്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കോഴിക്കോട്ടും തൃശൂരിലും വര്‍ധന. കോഴിക്കോട്ട് പത്തുപേര്‍ക്കും തൃശൂരില്‍ ഒമ്ബത് പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. മലപ്പുറം 7, തിരുവനന്തപുരം 6, പാലക്കാട് 6 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

 

ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ക്ക് രോഗബാധ സമ്ബര്‍ക്കംവഴിയാണ്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍കോട് ജില്ലയിലെ വലിയപറമ്ബ് എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍.




By onemaly