Mon. Sep 28th, 2020




കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. ഭക്തര്‍ക്ക് വഴിപാടുകള്‍  ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് ഓണ്‍ലൈനായി നടത്താം. വഴിപാട് നടത്തുന്നവര്‍ക്കോ, മറ്റ്  ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

സ്വര്‍ണക്കുടം സമര്‍പ്പണം 1 ന് 1200 രൂപ, വെള്ളിക്കുടം ഒന്ന് 700 രൂപ എന്നിങ്ങനെയാണ് നിരക്ക്.

വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം അടയ്ക്കാം. ദേവസ്വം എക്കൗണ്ട് നമ്പര്‍ 0971053000000241,  സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊട്ടിയൂര്‍ ബ്രാഞ്ച്. www.kottiyoordevaswom.com. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  0490 2430234, 9946543201




By onemaly