ബാംഗളൂര്‍: പരിക്കേറ്റ കുരങ്ങന് സ്വയം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി. കര്‍ണാടകത്തിലാണ് കുരങ്ങന് ചികിത്സ തേടി ആശുപത്രിക്ക് മുന്നിലെത്തിയ സംഭവമുണ്ടായത്.
ആശുപത്രിക്ക് മുന്നിലെ പടിയില്‍ സഹായത്തിനായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയോടെ വിഷമിച്ചിരിക്കുന്ന കുരങ്ങനെ വീഡിയോയില്‍ കാണാം. കുരങ്ങന്റെ ഇരിപ്പ് കുറച്ച് സമയം കഴിയുമ്ബോഴേക്കും, ആശുപത്രി ജീവനക്കാര്‍ എത്തി പരിശോധിക്കുന്നു. പിന്നീട് ഒരു ജീവനക്കാരന് മുറിവ് വൃത്തിയാക്കി മരുന്ന് വച്ചു കൊടുക്കുന്നതും കാണാം.
മരുന്ന് വയ്ക്കുമ്ബോള്‍ പൂര്‍ണമായും അച്ചടക്കത്തോടെയിരിക്കുന്ന കുരങ്ങന് കരളലിയിക്കുന്ന കാഴ്ചയാണ്.
ലെറ്റ്സ് ഗോ ദണ്ടേലി എന്ന ഫെയ്സ്ബുക്ക് പേജിലാണ് ആദ്യം വീഡിയോ ഷെയര്‍ ചെയ്തത്. പിന്നീട് ഇതേ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാഠി ട്വിറ്ററില്‍ പങ്കു വച്ചു.
videos
https://www.facebook.com/sreekandapuramnews/videos/619165032024865/