Mon. Sep 28th, 2020




കൊല്ലം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്. വിഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തു അറിഞ്ഞത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വിഡിയോ ഷെയര്‍ ചെയ്തത്.

ഇതോടെ കെഎസ്‍യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച്‌ നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്നു പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസ്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്.




By onemaly