ആരാധനാലയങ്ങളില്‍ 65 വയസ്സ് കഴിഞ്ഞവര്‍ ദര്‍ശനം നടത്തരുതെന്ന നിര്‍ദ്ദേശം പുന:പരിശോധിക്കണം: ക്ഷേത്ര ഊരാള സഭ-കൊറോണയ്ക്ക് നിവേദനം കൊടുക്കൂ എന്ന് സോഷ്യൽ മീഡിയ – Sreekandapuram Online News-
Sun. Sep 27th, 2020
കാസര്‍കോട്: ആരാധനാലയങ്ങളില്‍ 65 വയസ്സ് കഴിഞ്ഞവര്‍ ദര്‍ശ്ശനം നടത്തുന്നത് ഒഴിവാക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് ഉത്തരകേരള ക്ഷേത്ര ഊരാള സഭ യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഈ ഉത്തരവ് മൂലം പല തന്ത്രിമാര്‍ക്കും, മേല്‍ശാന്തിമാര്‍ക്കും, ജീവനക്കാര്‍ക്കും, ഊരാളന്‍മാര്‍ക്കും, മറ്റ് പുരോഹിതന്മാര്‍ക്കും ക്ഷേത്രത്തില്‍ വരുവാനോ, പൂജകള്‍ ചെയ്യുവാനോ സാധിക്കില്ല. പല ക്ഷേത്രങ്ങളിലും ആരാധനകള്‍ തന്നെ മുടങ്ങുവാന്‍ സാദ്ധ്യതയുള്ളതായും യോഗത്തില്‍ വിലയിരുത്തി.

വാട്‌സ് അപ്പ് യോഗത്തില്‍ ചിറക്കല്‍ കോവിലകത്തെ കേരള വര്‍മ്മ തബുരാന്‍, രാധാകൃഷ്ണന്‍ നരിക്കോട്, രാംദാസ് വാഴുന്നവര്‍, ഉത്തരകേരള ജനറല്‍ സെക്രട്ടറി ജി.പി പുതുമന, രഘുനാഥ് മേലത്ത്, രാജേന്ദ്രന്‍ മംഗലശ്ശേരി, കണ്ണൂര്‍ ജില്ല സെക്രട്ടറി മഹേഷ്, കാസര്‍കോട് ജില്ല സെക്രട്ടറി വാസുദേവന്‍ നമ്ബൂതിരി മാല്ലിശ്ശേരി എന്നിവര്‍ പങ്കെടുത്തു
By onemaly