ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍ . 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. – Sreekandapuram Online News-
Thu. Sep 24th, 2020
തിരുവനന്തപുരം:

ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍ . 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റ് കോട്ടയത്ത് (481)ആണ്. സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും സർക്കാർ നിർദേശങ്ങൾ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 94 പേരെ അറസ്റ്റ് ചെയ്തു. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി.
By onemaly