തളിപ്പറമ്പില്‍ ഏഴ് വയസുകാരന്‍ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പരാതി – Sreekandapuram Online News-
Sat. Sep 26th, 2020
കണ്ണൂര്‍: 
തളിപ്പറമ്പില്‍ ഏഴ് വയസുകാരന്‍ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി പരാതി. എന്നാല്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ മൊഴിയില്‍ പീഡനം സംബന്ധിച്ച വ്യക്തതയില്ലെന്നാണ് പോലീസിന്റെ നിലപാട്.
ഞായറാഴ്ച ഉച്ചയോടെയാണ് ഏഴ് വയസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ തമിഴ്‌നാട് സ്വദേശിയാണ് പീഡനം നടത്തിയതെന്നും ഇവര്‍ പറയുന്നു. പുറത്തേക്ക് പോയ മകന്‍ തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ കണ്ടതായും തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു. തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാളെ രാത്രി തന്നെ വിട്ടയച്ചതായാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. കുട്ടിയുടെയും വീട്ടുകാരുടെയും മൊഴിയില്‍ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് പോലീസിന്റെ വാദം. തളിപ്പറമ്പ് പോലീസിന്റെ നിലപാടിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
By onemaly