Mon. Sep 28th, 2020




തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ ഓണ്‍ലൈന്‍ വിപണനശൃംഖലയായ ആമസോണില്‍ ലഭ്യമായി . 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് ഉള്ളത് . ദിവസങ്ങള്‍ക്കകം ഇത് പൊതുവിപണിയിലുമെത്തും .

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ് ‘കൊക്കോണിക്സ്’ .പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്ബനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണിത് . ബഹുരാഷ്ട്ര കമ്ബനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാന നേട്ടം . കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത് .

വര്‍ഷം രണ്ടര ലക്ഷം വരെ ലാപ്ടോപ് നിര്‍മിക്കുകയാണ് ലക്ഷ്യം . സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഇതിനകം കൊക്കോണിക്സ് ലാപ്ടോപ് കൈമാറി കഴിഞ്ഞു . പഴയ ലാപ്ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്സ് സജ്ജമാക്കുന്നു .




By onemaly