കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ നിര്‍ത്തിച്ചു – Sreekandapuram Online News-
Fri. Sep 25th, 2020




ഇയിടെയായി കേരള പൊലീസ് പുതിയതായി തുടങ്ങിയ യൂ ട്യൂബ് ചാനല്‍ താത്കാലികമായി നിര്‍ത്തിച്ചു. സ്ത്രീവിരുദ്ധമെന്നും നിലവാരമില്ലെന്നുമുള്ള വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് യൂടൂബ് ചാനല്‍ നിര്‍ത്താന്‍ കേരള പോലീസ് തീരുമാനം എടുത്തത്.

പിസി കുട്ടന്‍പിള്ള സ്പീക്കിങ് എന്ന പേരിലാണ് കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ യു ട്യൂബ് ചാനല്‍ ആരംഭിച്ചത്. യൂടൂബിലെ പുതിയ ട്രന്‍ഡായ റോസ്റ്റിങ് മാതൃകയില്‍ ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം. ടിക് ടോക് വിഡിയോകളോടും എഫ് ബിയിലെ കമന്‍റുകളോടുമുള്ള പൊലീസിന്‍റെ പ്രതികരണമെന്ന നിലക്ക് ഇറക്കിയ ആദ്യ വിഡിയോ തന്നെ ഇപ്പോള്‍ പാളിയിട്ടുണ്ട്. സ്ത്രീ വിരുദ്ധമാണ് കുട്ടന്‍പിള്ള പൊലീസിന്റെ പല പരാമര്‍ശങ്ങളുമെന്ന് വിമര്‍ശമുയര്‍ന്നു




By onemaly