Wed. Sep 30th, 2020




ശ്രീകണ്ടാപുരം.. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കി മാത്രമേ തുടങ്ങാവൂ എന്നും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ മലപ്പുറത്തെ ദേവിക മനം നൊന്തു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേരിൽ കേസ് എടുക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലാത്തൂർ പ്രസ്താവിച്ചു.കെപിസിസി സമര പരിപാടി യുടെ ഭാഗമായി ശ്രീകണ്ടാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഭാഗത്തിൽ പെട്ട പാവപെട്ട വിദ്യാർത്ഥികൾക്കു കൂടി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയ ശേഷം മാത്രമേ സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങാവൂ എന്നു ആവശ്യപ്പെട്ടാണ് ധർണ സമരം നടന്നത്. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം ഒ മാധവൻ അധ്യക്ഷൻ ആയിരുന്നു. Dr കെ വി ഫിലോമിന, ജോഷി കണ്ടതിൽ, തങ്കച്ചൻ മാത്യു,പി പി ചന്ദ്രാംഗതന് കെ പി ലിജേഷ്, സിജോ മറ്റപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു. കെ പ്രകാശൻ സ്വാഗതവും അപ്പു കനവിൽ നന്ദിയും പറഞ്ഞു.




By onemaly