ഇരിട്ടി:  കോവിഡ് 19 വ്യാപനം വര്ധിക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികൾ തുറക്കില്ലന്നും തൽസ്ഥിതി തുടരുമെന്നും ഇരിട്ടി, പുന്നാട് മഹല്ല് കമ്മിറ്റികൾ അറിയിച്ചു. ഇരിട്ടി ടൌൺ ഹോട്സ്പോട്ട് ആണെന്നതും, വർധിച്ച രോഗവ്യാപനവും, ജനസാന്ദ്രത ഏറിയ പ്രദേശമെന്നതും, കർണാടകയോട് ചേർന്നു കിടക്കുന്ന പ്രദേശം എന്നതും, ഒത്തിരി ആളുകൾ പ്രാര്ഥിക്കാനായി എത്തും എന്നതും കണക്കിലെടുത്താണ് മഹല്ല് കമ്മിറ്റികൾ ഈ തീരുമാനത്തിൽ എത്തിയത്. എല്ലാ വിശ്വാസികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്ന് മഹല്ല് കമ്മിറ്റികൾ അഭ്യർഥിച്ചു