ക്ലാസ് കട്ട് ചെയ്ത് യൂണിവേഴ്സിറ്റിയില്‍ വന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയെടുത്തു; വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; വിമുക്തഭടനായ സുരക്ഷാ ജീവനക്കാരന് പീഡിപ്പിച്ചത് പന്ത്രണ്ടുകാരിയെ; മണികണ്ഠന് കുടുങ്ങി
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വിമുക്തഭടന് കൂടിയായ മണികണ്ഠന് (38) എന്നയാളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ വള്ളിക്കുന്ന് സ്വദേശിയാണ്. ഡ്യൂട്ടിയ്ക്കിടയിലായിരുന്നു പ്രതിയുടെ അതിക്രമം. നിലവില്‍ തേഞ്ഞിപ്പാലം പൊലീസിന്‍്റെ കസ്റ്റഡിയിലാണ് മണികണ്ഠന്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം എന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠന് തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്‍കുട്ടികളില്‍ ഒരാളെ മണികണ്ഠന് പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്