August 7, 2022




മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം

തളിപ്പറമ്ബ്: വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്ബ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും മൂന്നിന് രാവിലെ 10 മണിയ്ക്ക് വ്യാപാരി ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചടങ്ങ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും, കെ.എസ് റിയാസ് അദ്ധ്യക്ഷത വഹിക്കും ബി.ബാഷിത് മുഖ്യപ്രഭാഷണം നടത്തും. വി.താജുദിന്‍ , ടി.ജയരാജ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. കെ.എസ്.റിയാസ്, വി.താജുദീന്‍, ടി.ജയരാജന്‍ , കെ.വി.നാസര്‍, കെ.വി.ഇബ്രാഹിം, സി.പി.ഷൗക്കത്ത്, കെ.അയൂബ്, കെ.പി.മുസ്തഫ, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.