Tue. Sep 29th, 2020




പറശ്ശിനിക്കടവ്: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ മഠപ്പുരയില്‍ ജൂണ്‍ 15 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്തര്‍ ആരോ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. നിലവിലുള്ള സാഹചര്യത്തില്‍ പൂജകളും കുട്ടികള്‍ക്കുള്ള ചോറൂണ്, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല.

രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ് പ്രവേശനം. ഭക്തജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് ട്രസ്റ്റി & ജനറല്‍ മാനേജര്‍ പി എം ബാലകൃഷ്ണന്‍ അറിയിച്ചു.




By onemaly