താലിബാന് മോഡല്‍ കൊല: ഏറ്റവും തിരിച്ചടി രാജസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാരിനും
ഉദയ്പുര്‍: രാജ്യത്തെ ഞെട്ടിച്ച ഉദയ്പൂരിലെ താലിബാന് മോഡല്‍ കൊലപാതകം ഏറ്റവും തിരിച്ചടിയായിരിക്കുന്നത് രാജസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനുമാണെന്ന് വിലയിരുത്തല്‍.
അവശേഷിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന സൂചന ബിജെപി ഇതോടെ നല്കി കഴിഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ച്ച ആരോപിച്ചു ബിജെപി രംഗത്തുണ്ട്. പട്ടാപ്പകല്‍ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഭീകരര്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്. അശോക് ഗെലോട്ട് സര്‍ക്കാരിന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഉദയ്പുര്‍ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കുറ്റപ്പെടുത്തി.
‘രാജ്യത്ത് ഇന്ന് സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യാത്തത്?. ആളുകള്‍ക്കിടയില്‍ വലിയ മാനസിക പിരിമുറുക്കമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യണം. ഇത്തരം അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല’- അദ്ദേഹം പറഞ്ഞു.