സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം – Sreekandapuram Online News-
Sun. Sep 20th, 2020




തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച്‌ ഒരു മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16 ആയി. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം അവ്യക്തമാണ്.ഇതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തിലാണ്.




By onemaly