ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും പ്രാര്‍ത്ഥനയാല്‍ കുലപ്പിച്ച് ‘അദ്ഭുത സിദ്ധികള്‍’ കാട്ടി രംഗപ്രവേശം; വിവാദനായകന്‍ ആയപ്പോള്‍ വൈദികന് അഭയം തേടിയത് സൈബര്‍ പ്രണയത്തില്‍; ഒടുവില്‍ ഹൈന്ദവാചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിലെ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
കണ്ണൂര്‍: തലശേരി അതിരൂപതയിലെ വൈദികന് ഹൈന്ദവാചാര പ്രകാരം വിവാഹിതനായി.
25 വര്‍ഷമായി വൈദിക വൃത്തിയും, വൈദിക പഠനവുമായി ജീവിക്കുന്ന ഫാ.മാത്യു മുല്ലപ്പള്ളിലാണ്(40) ക്രൈസ്തവമതം ഉപേക്ഷിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഹൈന്ദവ യുവതിയെ ആണ് മാത്യു മുല്ലപ്പള്ളില്‍ വിവാഹം ചെയ്തത്. അച്ചന് ക്രൈസ്തവ വിശ്വാസം വെടിഞ്ഞത് രൂപതയിലെ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
തലശേരി രൂപതയുടെ കീഴിലുള്ള കൂത്തുപറമ്ബ്, പൊന്ന്യത്തെ തയ്യല്‍ പരിശീലന കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാ.മാത്യു മുല്ലപ്പള്ളി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അച്ചന്. അങ്ങനെ സൈബര്‍ പ്രണയത്തിലൂടെയാണ് ഈരാറ്റുപേട്ട സ്വദേശിനിയെ ജീവിത പങ്കാളിയായി കണ്ടെത്തിയത്.