‘ഇയാള്‍ സഞ്ജയ് ഗാന്ധിയുടെ പ്രേതമാണ്, മൂക്കാതെ പഴുത്തതിന്റെ ദോഷം’, വിഡി സതീശനെതിരെ എസ് സുധീപ്
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമര്‍ശിച്ച് മുന്‍ ജഡ്ജ് എസ് സുധീപ്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകനോട് വിഡി സതീശന് കയര്‍ത്തത്.
മാധ്യമങ്ങളെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി വായടപ്പിച്ച സഞ്ജയ് ഗാന്ധിയുടെ പ്രേതം തന്നെയാണ് ഇന്നും കോണ്‍ഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് വിഡി സതീശനെന്ന് എസ് സുധീപ് കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സതീശനെ എസ് സുധീപ് രൂക്ഷമായി വിമര്‍ശിക്കുന്നത്.
1എസ് സുദീപിന്റെ കുറിപ്പ്: ‘ സഞ്ജയ് ഗാന്ധിക്കു മരണമില്ല. അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ വി ഡി സതീശന് പത്രപ്രവര്‍ത്തകനോട് ആക്രോശിച്ചത് യാദൃച്ഛികമൊന്നുമല്ല. മാദ്ധ്യമങ്ങളെ ഒന്നടങ്കം സെന്‍സര്‍ഷിപ്പിനു വിധേയമാക്കി വായടിപ്പിച്ച സഞ്ജയ് ഗാന്ധി എന്ന നിഷ്ഠുരനായ അംസബന്ധ നായകന്റെ പ്രേതം തന്നെയാണ് ഇന്നും കോണ്‍ഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് സതീശന്. പ്രതിഷേധം കഴിഞ്ഞ് എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ഉടനെ ചാനലുകളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലുണ്ടായിരുന്നതടക്കമുളള കാര്യം ചൂണ്ടിക്കാട്ടിയ പത്രപ്രവര്‍ത്തകനോടാണ് അയാള്‍ പൊട്ടിത്തെറിച്ചത്.