തക്കാളി വില കുത്തനെ ഇടിഞ്ഞു; 110ല്‍ നിന്നും 25 ആയി കുറഞ്ഞു
പൊള്ളാച്ചി: തക്കാളി വില കുത്തനെ ഇടിഞ്ഞു. നൂറ്റിപ്പത്ത് രൂപയില്‍ നിന്നും 25 രൂപയായാണ് തക്കാളിയുടെ വില കുറഞ്ഞത്. കിണത്ത്ക്കടവ്, ആനമല, വേട്ടക്കാരന് പുതൂര്‍, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും തക്കാളി വരവ് വര്‍ധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ ചില മാസങ്ങളായി തക്കാളി വിലയിലെ വര്‍ധനവ് ഏവരെയും ആശങ്കയിലാക്കിയിരുന്നു. തക്കാളി വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന് വില വര്‍ധിച്ചിരുന്നു. കനത്ത മഴയില്‍ വിളവെടുക്കാന്‍ പാകമായ തക്കാളി കൃഷികള്‍ നശിച്ചതോടെയാണ് വില വര്‍ധിച്ചത്.