Mon. Jan 25th, 2021




പിലാത്തറ: അടച്ചിട്ട വീട്ടിൽ വാതിൽ തകർത്ത് വൻ മോഷണം പന്ത്രണ്ടര പവൻ സ്വർണ്ണവും 30,000 രൂപയുടെ വെള്ളിനാണയങ്ങളും രണ്ട് ക്യാമറകളും കവർച്ച ചെയ്തു നരികാംവ വള്ളി ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്.

 

മുംബൈയിൽ ബിസിനസുകാരനായ ഷാജി നമ്പ്യാർ ലോക് ഡൗൺ കാരണം മുംബൈയിൽ തന്നെയായിരുന്നു ഈ വീട്ടിൽ താമസക്കാരനായ യ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ മകനും മാർച്ചിൽ മുംബൈയിൽ പോയിരുന്നെങ്കിലും ലോക് ഡൗൺ കാരണം അവർക്ക് തിരികെ വരാനായില്ല ഇതുകാരണം രണ്ടു മാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ട് അയൽക്കാരനും ഓട്ടോ ഡ്രൈവറുമായ സുഭാഷ് ഷാജി നമ്പ്യാരെ സ്ഥലത്തെത്തിയോ എന്ന് അന്വേഷിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതെന്ന് വ്യക്തമായത്.

 

സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ചചെയ്ത മോഷ്ടാക്കൾ വീടിനു വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത് മുൻവശത്ത് ഉൾപ്പെടെ അഞ്ച് മുറികളുടെ വാതിലുകൾ പൂർണമായി തകർത്ത നിലയിലാണ്.






By onemaly