Thu. Oct 1st, 2020

നാട്ടിലെത്തുന്ന പ്രവാസികൾക്ക് സ്വന്തം വീടോ കെട്ടിടമോ ക്വാറന്റൈൻ കേന്ദ്രമായി ഉപയോഗിക്കാനുള്ള അനുമതി വിമാന താവളത്തിൽ വെച്ച് തന്നെ നേടാൻ സാധിക്കും. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ അവർക്ക് എയര്‍പോര്‍ട്ടില്‍വെച്ച് തന്നെ ഓൺലൈനായി പരിശോധന നടത്തി നടപടികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും.

വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈനുവേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന വീടോ കെട്ടിടമോ ഉണ്ടെങ്കിൽ ഓൺലൈനായി തന്നെ ഇത് സംബന്ധിച്ച അപേക്ഷ നൽകാവുന്നതാണ്. താഴെ കാണുന്ന വെബ് സൈറ്റ് അഡ്രസ്സിലാണ് അപേക്ഷ നല്‍കേണ്ടത്.

http://covid19ciap.kerala.gov.in/iqp

ഇതിൽ ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, വാർഡ് നമ്പർ, ബിൽഡിങ് നമ്പർ, ലൊക്കേഷൻ, താമസ സ്ഥലത്തുള്ള ശുചിമുറിയുള്ള റൂമുകളുടേ എണ്ണം എന്നിവ സഹിതം അപേക്ഷിക്കണം.

അപേക്ഷ സ്വീകരിച്ചാൽ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് വൺ ടൈം പാസ്‌വേഡ് ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് റജിസ്‌ട്രേഷന്‍ നടപടികൾ പൂര്‍ത്തിയാക്കണം.

ഇങ്ങിനെ നൽകുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട പഞ്ചായത്തിലേയോ മുനിസിപ്പാലിറ്റിയിലേയോ സെക്രട്ടറിക്കാണ് സന്ദേശം ലഭിക്കുക. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്കും ഇത്തരത്തിൽ സന്ദേശം ലഭിക്കും.

സെക്രട്ടറി അപേക്ഷകൾ അനുവദിക്കാൻ സാധിക്കുന്നതാണോ എന്ന് പരിശോധിക്കും. അപേക്ഷകൾ പരിശോധിച്ച് അനുവദിക്കാനും അനുവദിക്കാതിരിക്കാനും അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്.

സെക്രട്ടറി അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷ സ്വീകരിച്ചതായുള്ള സന്ദേശം അപേക്ഷകന് ലഭിക്കും. ഈ സന്ദേശത്തിൽ അപേക്ഷകന് തുടർ നടപടികൾക്കായി ഉപയോഗിക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ് വേഡും അടങ്ങിയിട്ടുണ്ടാകും.

ഈ സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന യൂസര്‍ ഐഡി ഉപയോഗിച്ച് വീണ്ടും സൈറ്റില്‍ പ്രവേശിച്ച് സമർപ്പിച്ച അപേക്ഷയിലെ വീടോ കെട്ടിടമോ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ നൽകണം. ഇങ്ങനെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍വെച്ച് തന്നെ ഓൺലൈനിൽ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം.

By onemaly