Thu. Oct 1st, 2020

ശ്രീകണ്ഠപുരം: കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെഭാഗമായി ,
ശ്രീകണ്ഠപുരത്തെ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യമായി മുഖാവരണം വിതരണം ചെയ്തു.
ദൈനംദിന ജീവിത സാഹചര്യത്തിനായി ഉപജീവനം നടത്തുന്ന മോട്ടോർ തൊഴിലാളികളാണ് ഇന്നത്തെ നമ്മുടെ നാടിന്റെ പൊതു ഗതാഗത സംവിധാനം എന്ന തിരിച്ചറിവിലാണ് മോട്ടോർ തൊഴിലാളികളെ തിരഞ്ഞെടുത്തതെന്ന് പ്രതീക്ഷ ഭാരവാഹികൾ പറഞ്ഞു. പൊതുവാഹനങ്ങളിൽ എത്രയോ യാത്രക്കാരെ ദിനംപ്രതി സാമൂഹിക അകലത്തിലൂടെ സമ്പർക്കം പുലർത്തുന്ന ഡ്രൈവർമാർക്ക് മറ്റ് പ്രതിരോധ സംവിധാനങ്ങളും നൽകുന്നത് പരിഗണയിലുണ്ടെന്ന് കോട്ടൂർപ്രതീക്ഷ പ്രസിഡന്റ് സി.മധു പറഞ്ഞു.

അനൂപ് കുമാർ, ബിജേഷ്. എം.വി, അശ്രഫ്, റസാഖ്, പ്രതീക്ഷ ദുരന്തനിവാരണ സേനാ ക്യാപ്റ്റൻ- മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

By onemaly