തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന് മരിച്ച നിലയില്‍. വിതുര ഗവണ്മെന്റ് യു.പി സ്കൂളിലെ അധ്യാപകന് ബിനുകുമാറിനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്.
വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്ത് ആണ് ബിനുവിന്റെ മരണവാര്‍ത്ത അറിയിച്ചത്. 44 വയസായിരുന്നു. ജൂണ്‍ 4ന് ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുരാജായിരുന്നു. വീട്ടിനടുത്തുള്ള ശാസ്ത്ര ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്ബോള്‍ കാല്‍വഴുതി തോട്ടില്‍ വീണാണ് മരണമെന്നാണ് സൂചന.
പാലോട് ആശുപത്രി ജംഗ്ഷനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ ഗണിതം ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കുകയായിരുന്നു.