
പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ (61) ആണ് ഇന്ന് രാവിലെ 6.30 ന് മരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ന്യൂമോണിയ, ഹൃദ്രോഗ ബാധിതനായിരുന്നു. മുംബൈയിൽ നിന്ന് മെയ് 21 ന് റോഡ് മാർഗമാണ് മലപ്പുറത്ത് എത്തിയത്. ഇയാളുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന പതിനഞ്ചാമത്തെ കൊവിഡ് മരണമാണിത്.