Wed. Sep 30th, 2020




ശ്രദ്ധേയമാവുന്ന ഒറ്റവാതിൽ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒരിക്കൽ തുറന്നു വെച്ചാൽ പിന്നീടൊരിക്കലും അടയ്ക്കാനാവാത്ത ചില വാതിലുകളുണ്ട്.
ഓൺലൈൻ ജീവിതത്തിന്റെയും യഥാർത്ഥ ജീവിതത്തിന്റെയും മുൻവാതിൽ അണയാൻ മാത്രമല്ല
അടയാൻ കൂടിയാണെന്ന് ജാഗ്രതപ്പെടുത്തുന്നു ഒറ്റവാതിൽ. പ്രശസ്ത നടി സൗമ്യ മേനോൻ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് നിർവ്വഹിച്ച ചിത്രം യു ട്യൂബിൽ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കകം ആയിരത്തിലേറെ പ്രേക്ഷകരുടെ ശ്രദ്ധ കവർന്നു.

പ്രേക്ഷക ശ്രദ്ധ നേടിയ ഋജു, രേഖാ രഹസ്യം, ഒപ്പരം, ലൈൻ ഓഫ് കൺട്രോൾ എന്നീ ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എം.വി.ഷാജിയുടെ ആദ്യ സംവിധാന പരിശ്രമമാണ് ഒറ്റവാതിൽ.

നിർമ്മാണം -ദിവ്യ ഷാജി,
ഛായാഗ്രാഹണം – രാജേഷ് കാഞ്ഞിരങ്ങാട്,
ചിത്രസംയോജനം – ശ്യാം കൃഷ്ണൻ.

ആതിരരാജൻ, രാംദാസ് ഏഴോം, ഉദീഷ് ഉണ്ണി എന്നിവർ വേഷമിട്ട ചിത്രത്തിന്റെ പിന്നണിയിൽ ജയേഷ് പരമേശ്വരൻ, മോഹനൻ ചുഴലി എന്നിവരും പ്രവർത്തിച്ചു.

റൈറ്റ് ബ്രെയിൻ മാജിക്ക് യു ട്യൂബ് ചാനലിൽ ചിത്രം കാണാവുന്നതാണ്.




By onemaly