June 29, 2022



ഇരിട്ടി  : വിളക്കോട് ചാക്കാട് ആർഎസ്എസ് പ്രവർത്തകനെ ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. നെല്ലിക്ക വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ കുട്ടൻ എന്ന വിപിനെയാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മുഖംമൂടി ധരിച്ച നാലു പേർ ചേർന്ന് ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബാലകൃഷ്ണൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിപിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് മുഴക്കുന്ന് പഞ്ചായത്തിൽ സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തു .രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ