തിരുവനന്തപുരം∙ ഈ മാസവും മുന്‍ഗണന വിഭാഗക്കാര്‍ക്ക് സബ്സിഡി (നീല കാര്‍ഡ്), പൊതുവിഭാഗം (വെള്ള കാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്കു 15 രൂപ നിരക്കില്‍ ലഭിക്കും. ഇത് 8 മുതല്‍ വിതരണം ചെയ്യുമെന്നു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
മുന്‍ഗണന വിഭാഗത്തിലെ അന്ത്യോദയ അന്നയോജന (എഎവൈ- മഞ്ഞ കാര്‍ഡ്), പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) വിഭാഗക്കാര്‍ക്കു കേന്ദ്ര പദ്ധതിയായ പിഎംജികെഎവൈ പ്രകാരം ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്തു 3 കിലോ ലഭിക്കും. 21 മുതല്‍ ഇരുവിഭാഗത്തിലെയും കാര്‍ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതം സൗജന്യമായും ലഭിക്കുന്നതായിരിക്കും.