രണ്ട് കോടിയുടെ സ്മാര്‍ട്ട് ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കി മാംഗോ ഫോണ്‍ – Sreekandapuram Online News-
Sun. Sep 20th, 2020
കല്‍പ്പറ്റ: വയനാട്ടുകാരായ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ കമ്ബനി രണ്ടു കോടിയുടെ സ്മാര്‍ട്ട് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നു. പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

ഇടുക്കി, വയനാട്, പാലക്കാട് അടക്കമുള്ള ജില്ലകളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായമൊരുക്കാനാണ് ഫോണുകള്‍ സൗജന്യമായി നല്‍കുന്നതെന്ന് വാഴവറ്റ സ്വദേശിയായ മാംഗോ ഫോണ്‍ കമ്ബനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറഞ്ഞു.

തെക്കെ ഇന്ത്യയിലെ ഏക സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയാണ് എംഫോണ്‍. കേരളത്തിലെനിര്‍ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാന്‍ കഴിയാതെ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് വില്‍പന മുടങ്ങിയ ഫോണുകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം. സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സേവ് വയനാടിന്റെയും മൂങ്ങനാനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടാതെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ പകുതിയില്‍ താഴെ വിലയ്ക്ക് ഏതാനും ദിവസം www.mphone.in എന്ന വെബ് സൈറ്റില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്ബനി സ്വീകരിച്ചിട്ടുണ്ട്.

അതാത് ദിവസങ്ങളില്‍ വാങ്ങുന്ന ഫോണുകള്‍ 24 മണിക്കൂറിനുള്ളില്‍ കസ്റ്റമര്‍ക്ക്ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട് .കേരളത്തിലെ ഏക സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി എന്ന നിലയ്ക്ക് ഈ മഹാമാരിയുടെ സമയത്ത് കേരളത്തിലെവിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കമ്ബനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറഞ്ഞു.
By onemaly