കണ്ണൂരിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു – Sreekandapuram Online News-
Sun. Sep 27th, 2020
കണ്ണൂര്‍,ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് (ജൂണ്‍ 3) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
തലശ്ശേരി 1 ( സമ്പർക്കം ) ധർമ്മടം 1 കുവൈത്ത് ) രോഗം ഭേദമായത് ചെറുപുഴ , കണ്ണപുരം സ്വദേശികൾക്ക്
മെയ് 19ന് കുവൈത്തില്‍ നിന്ന് ഐഎക്‌സ് 790 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ധര്‍മടം സ്വദേശി 42കാരനാണ് ഒരാള്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ തലശ്ശേരി സ്വദേശി 35കാരനാണ് മറ്റൊരാള്‍.
ഇതോടെ കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി. ഇതില്‍ 130 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനും രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9361 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 29 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും വീടുകളില്‍ 9150 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7813 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6970 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 6540 എണ്ണം നെഗറ്റീവാണ്. 843 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
By onemaly