കോവിഡ് 19: കാസറഗോഡ് -കണ്ണൂർ അതിർത്തിയിലെ പാലങ്ങൾ അടച്ചു – Sreekandapuram Online News-
Fri. Sep 25th, 2020
കണ്ണൂർ : കോവിഡ് 19പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കാസറഗോഡ് – കണ്ണൂർ ജില്ലകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ പാലങ്ങൾ അടച്ചു.അത്യാവശ്യ സർവീസുകൾ മാത്രാമാണ് ഇപ്പോൾ അനുവദിക്കുന്നത്.

 

ചിറ്റാരിക്കാൽ പാലം, പാലാവയൽ പാലം, ചെറുപുഴ ചെക്ക് ഡാം, കൊല്ലാട പാലം, നെടുംകല്ല് പാലം തുടങ്ങിയ പാലങ്ങളാണ് അടച്ചത്.

ദേശീയ പാതയിൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കുന്നുള്ളൂ. ജില്ലതിർത്തിയായ കാലിക്കടവ് റോഡ് അടച്ചിരിക്കുകയാണ്. എല്ലാ അതിർത്തികളും പോലീസ് നിരീക്ഷണത്തിലാണ്.

കാസറഗോഡ് ജില്ലയിൽ കോവിഡ് 19ബാധ അതിവേഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കർശന നടപടി. കാസറഗോഡ് ജില്ലയിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
By onemaly