സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരാഴ്ച ട്രയല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ കഴിയാത്തവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ മനസിലാക്കുന്നത്….