
കണ്ണൂര്‍: മസ്കറ്റിലുണ്ടായ വാഹനാപകടത്തില്‍ മയ്യില്‍ സ്വദേശി മരിച്ചു. മയ്യില്‍ കമ്ബനിപീടികയ്ക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി (30) യാണു മരിച്ചത്. മസ്കറ്റില്‍ വ്യാപാരസ്ഥാപനം നടത്തുന്ന മുഹമ്മദ് കുഞ്ഞി മൂന്നു മാസം മുമ്ബ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. മസ്കറ്റിലെ മുന്കാലവ്യാപാരിയായ മൂസാന്റെയും കെ.പി.മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ് (ഏഴാംമൈല്‍). മക്കള്‍: അയാന്, ഹൈറ. സഹോദരങ്ങള്‍: മര്‍ജാന, മുഹാദ് (ഖത്തര്‍), ഡോ. മുസമ്മില്‍