July 2, 2022
#മഴക്കാലം ഇത്തിരി ശ്രദ്ധ #ഒത്തിരി മെച്ചം 🤩

മഴക്കാലം ആയി ഇനി കമ്പ്യൂട്ടറും മറ്റു സങ്കീർണ്ണമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉപയോഗിക്കുന്നവർക്ക് തലവേദനക്ക് വേറൊന്നും നോക്കേണ്ട.

രാവിലെ ഓഫീസിൽ എത്തി സിസ്റ്റം ഓൺ ചെയ്യുമ്പോൾ ചിലപ്പോൾ ഓൺ ആകില്ല, ഡിസ്പ്ലേ വരില്ല, കീബോർഡോ മൗസോ റെസ്പോണ്ട് ചെയ്യില്ല. പ്രിൻറർ സ്കാനർ, മോഡം എന്നിവ കണക്ട് ആവില്ല. കൂടാതെ miscellaneous problems നിരവധി കണ്ടേക്കാം. ഈ സമയം ടെക്‌നിഷ്യൻമാരെ വിളിച്ചാൽ പെട്ടെന്ന് കിട്ടിയെന്നും വരില്ല.

അപ്പോൾ ചില മുൻകരുതലുകൾ എടുത്താൽ കുറെ ഒക്കെ ഇവയിൽ നിന്നും ഒഴിവാകാം. കൂടാതെ ചെറിയ പ്രശ്നങ്ങൾ ഒക്കെ നിങ്ങൾക്ക് തന്നെ സോൾവ് ചെയ്യാം.

1.)സിസ്റ്റം ഓൺ ആകുന്നു. Cpu, smps ഫാൻ വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ ഡിസ്പ്ലേ ഇല്ല എങ്കിൽ ചെയ്യേണ്ടുന്നത്. പവർ ഓഫ്‌ ചെയ്ത് പവർ കേബിൾ disconnect ചെയ്യുക. എന്നിട്ട് cpu ക്യാമ്പിന്റെ lid അഴിച്ചു മാറ്റി RAM അഴിച്ചെടുത്ത് അതിന്റെ copper terminals നന്നായി പേപ്പർ കൊണ്ടോ റബ്ബർ കൊണ്ടോ തുടച്ച് ക്ലീൻ ചെയ്ത് യഥാ സ്ഥലത്ത് ഫിറ്റ് ചെയ്ത് സിസ്റ്റം സ്വിച്ച് ഓൺ ചെയ്താൽ മിക്കവാറും ഡിസ്പ്ലേ വരും.

2.)സിസ്റ്റം ഓൺ ചെയ്യുമ്പോൾ windows ബൂട്ട് ആവാതെ നേരെ ബയോസ് മെമ്മറി ഓപ്പൺ ആവുന്നെങ്കിൽ നോക്കുക. കീബോർഡ് keys (delete, f2 ) ഏതെങ്കിലും ഷോർട് ആയിക്കാണും.
അതിനു കീബോർഡ് disconnect ചെയ്ത് സ്വിച്ച് ഓൺ ചെയ്തു നോക്കിയാൽ ശെരിയാകും.

3.)കമ്പ്യൂട്ടർ പ്രവർത്തിച്ചു തുടങ്ങി കുറച്ചു സമയം കഴിയുമ്പോൾ താനെ ഓഫ്‌ ആയിപ്പോകുന്നു. കുറച്ചു കഴിഞ്ഞു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓൺ ആവുന്നെങ്കിൽ ശ്രദ്ധിക്കുക. ഒന്നുകിൽ cpu fan അല്ലെങ്കിൽ smps fan വർക്ക്‌ ചെയ്യുന്നുണ്ടാവില്ല. അതുകാരണം ഹീറ്റ് ഓവർ ആയി ഇലക്ട്രോണിക് components burn ആവാതിരിക്കാൻ ഓട്ടോ ഓഫ് ആവുന്നതാവാം. ചിലപ്പോൾ പൊടി കയറി fan leaf hub tight ആയിപ്പോയതാണെങ്കിൽ ഒരു ബ്രഷ് കൊണ്ട് ക്ലീൻ ചെയ്ത് വിരൽ കൊണ്ട് രണ്ട് വട്ടം കറക്കി വിട്ടാൽ fan ഓടിക്കൊള്ളും.

4.)അതുപോലെ തന്നെ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന ഏതെങ്കിലും ഹാർഡ്‌വേറുകൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലെങ്കിൽ പവർ ഓഫ്‌ ചെയ്ത് usb കേബിൾ disconnect ചെയ്ത് usb port ഒന്ന് ക്ലീൻ ചെയ്ത് വീണ്ടും കേബിൾ കണക്ട് ചെയ്ത് നോക്കുക. ചിലപ്പോൾ വര്ഷങ്ങളായി പൊടി പിടിച്ചു മഴക്കാലത്തെ ഈർപ്പം തട്ടുമ്പോൾ usb ടെർമിനലുകൾ ഷോർട് ആവാനോ പ്രോപ്പർ കണക്ഷൻ കിട്ടാതാവാനോ സാധ്യതയുണ്ട്.

കൂടാതെ മഴക്കാലം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുണികൊണ്ടോ മറ്റോ പൊതിഞ്ഞു വയ്ക്കാതിരിക്കുക. മഴപെയ്യുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം ഈർപ്പം ഉണ്ടാവുമല്ലോ.ഉപകരണങ്ങൾ വർക്ക്‌ ചെയ്യുന്ന സമയം ചൂട് കാരണം അതിനുള്ളിലെ ഈർപ്പം ബാഷ്പീകരിക്കുകയും പിന്നീട് ഓഫ്‌ ചെയ്ത് വയ്ക്കുമ്പോൾ തുണികൊണ്ടോ മറ്റോ മുഴുവൻ കവർ ചെയ്തു വച്ചിരിക്കുകയാണെങ്കിൽ അതിനുള്ളിലെ ബാഷ്പത്തിനു പുറത്തു പോകാൻ പറ്റാതെ വരികയും തണുക്കുമ്പോൾ അവ ജലകണങ്ങൾ ആയി printed circuite ബോർഡുകളിൽ പറ്റിപ്പിടിക്കുകയും ചെയ്യും. നിങ്ങൾ ഉപകരണം സ്വിച്ച് ഓൺ ചെയ്യുന്ന സമയം ഈ ഈർപ്പം ബോർഡിൽ ഷോർട് circuite ഉണ്ടാവാൻ കാരണമാവുകയും ആ ഉപകരണം തകരാറിൽ ആവാനും കാരണമായേക്കാം. തുണികൊണ്ട് പൊതിഞ്ഞു വയ്ക്കാത്ത പക്ഷം ചൂട് പിടിച്ച നീരാവി പുറത്തു പോയി ഉൾവശം ഡ്രൈ ആയിരിക്കാൻ ഇടയാവുന്നു.

അതുപോലെ വേനൽ കാലം കമ്പ്യൂട്ടർ cpu ക്യാബിന്റെ ഉള്ളിൽ ഒത്തിരി പൊടി കയറി മദർ ബോർഡ്, പവർ സപ്ലൈ, cpu fan ഹാർഡ് ഡിസ്ക് dvd drive എന്നിവ ഒക്കെ വൃത്തികേട് ആയിരിക്കും. പൊടിയും മാറാലയും കൊണ്ട് നിറഞ്ഞിരിക്കും മിക്ക cpu ക്യാബിനും. ഇത്‌ കേരളം പോലുള്ള നല്ല മഴ ഉള്ള ഇടങ്ങളിൽ മഴക്കാലത്തു അന്തരീകത്തിലുള്ള അതിയായ ഈർപ്പം വലിച്ചെടുക്കുകയും ഷോർട് circuite നു കാരണമായി കമ്പ്യൂട്ടർ തകരാറിൽ ആവാനും ഇടയാകുന്നു. അതുകൊണ്ട് മഴക്കാലം തുടങ്ങുമ്പോഴേക്കും cpu cabin അഴിച്ചു എല്ലാം ഒരു vacuum ക്ലീനർ കൊണ്ട് പൊടി നീക്കം ചെയ്യുകയോ, ഇല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയോ, അതുമല്ലെങ്കിൽ ഒരു ടെക്‌നിഷ്യനെ വിളിച്ചു സർവീസ് ചെയ്യിക്കുകയോ ആവാം. ഇത്തിരി ചിലവിട്ടാൽ ഒത്തിരി നഷ്ടം കുറയ്ക്കാലോ.

വേറൊരു കാര്യം, ഓഫീസിൽ ആണെങ്കിൽ രാത്രി പ്രവൃത്തി സമയം അല്ലാത്ത ഓഫീസുകൾ ജോലി കഴിഞ്ഞു പോകുമ്പോൾ പവർ കേബിളുകളും ഇന്റർനെറ്റിനായുള്ള വൈഫൈ മോഡം ഉപകരണങ്ങളുടെ dsl കേബിളുകളും disconnect ചെയ്തു പോകുന്നത് രാത്രി കാലത്തെ ഇടിമിന്നൽ കൊണ്ടുണ്ടാകുന്ന തകരാറുകളിൽ നിന്ന് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെ രക്ഷപ്പെടുത്തിയേക്കാം.

ഒരു കാര്യം കൂടി. കമ്പ്യൂട്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും കണക്ട് ചെയ്യുന്ന എല്ലാ പവർ സോക്കറ്റുകളിലെയും എർത്തിങ് വളരെ പ്രോപ്പർ ആണെന്നും കൂടി ഒരു ടെക്‌നിഷ്യനെ കൊണ്ട് ഉറപ്പിക്കണം. Improper earthing കാരണവും സങ്കീർണ്ണങ്ങളായ ഇലക്ട്രോണിക് circuit കൾക്ക് പെട്ടെന്ന് damage വന്നേക്കാം. അതുപോലെ പഴയ കെട്ടിടങ്ങൾ ആണെങ്കിൽ, ഇത്തരം ഉപകരങ്ങളുടെ പവർ ലൈനിൽ ഒരു ELCB or RCCB ഉണ്ടെന്ന് നിർബന്ധമായും ഉറപ്പുക്കണം. അത് ഉപകരണങ്ങളുടെ സുരക്ഷയോടൊപ്പം നിങ്ങളുടെ സുരക്ഷയ്ക്കും അനിവാര്യമാണ്.

ഇതെല്ലാം എന്റെ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലും സാമാന്യ ബോധത്തിൽ നിന്നും ഉണ്ടായ ചില ചിന്തകൾ പങ്കു വച്ചതാണ്. എന്നെ പോലെ സാധാരണക്കാരായവർക്ക് ഉപകാരപ്പെടും എന്ന് കരുതി ഷെയർ ചെയ്യുന്നു., 🙏

credit by face book