Wed. Sep 30th, 2020




കണ്ണൂർ : കണ്ണൂരിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു മുണ്ടേരി 2 , കണ്ണപുരം 1 കടന്നപ്പള്ളി പാണപ്പുഴ 1 , ധർമ്മ.
മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ കുവൈറ്റിൽ നിന്നും വന്നവരാണ് . ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ . കണ്ണൂർ വിമാനത്താവളം വഴി ഐഎക്സ് 1790 വിമാനത്തിൽ മെയ് 30 നാണ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45 കാരൻ കുവൈത്തിൽ നിന്ന് എത്തിയത് .
കണ്ണപുരം സ്വദേശി 25 കാരൻ മെയ് 29 ന് മുംബൈയിൽ നിന്ന് ഇൻഡിഗോ 6 5354 വിമാനത്തിൽ ബെംഗളൂരുവിലും അവിടെ നിന്ന് ഇൻഡിഗോ 6 7974 വിമാനത്തിൽ കണ്ണൂരിലുമെത്തി . മുണ്ടേരി സ്വദേശികളായ 67 കാരനും 57 കാരനും മെയ് 25 ന് ചെന്നൈയിൽ നിന്നെത്തിയവരാണ് . ധർമടം സ്വദേശിയായ 21 കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് . ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി . ഇതിൽ 128 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒൻപത് വയസ്സുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത് . നിലവിൽ ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .




By onemaly