പയ്യാവൂർ : ഭിന്നശേഷിക്കാര്‍ക്കായി ചെറുപുഷ്പസഭയുടെ സെന്റ് തോമസ് പ്രൊവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സമരിറ്റന്‍ പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്ലവര്‍ ഇനിഷ്യേറ്റീവ്സ് ഫോര്‍ ഫാമിലി എംപവര്‍മെന്റ് (ലൈഫ്) എന്ന പേരില്‍ സ്വയംതൊഴില്‍ യൂണിറ്റ്അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വാ ഷീലാ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു..പ്രൊവിന്‍ഷ്യാള്‍ ഫാ. ജോബി ഇടമുറിഅധ്യക്ഷത വഹിച്ചു. ഈ യൂണിറ്റിലെ ഭിന്നശേഷിക്കാര്‍ നിര്‍മ്മിച്ച കുടയുടെ ആദ്യ വില്പന ഫാ. ജോണ്സന് വരകപറമ്പില്‍ അയ്യംകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിക്ക് നല്കി നിര്‍വ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാത്തുക്കുട്ടി, സി ഡി എസ് ചെയര്‍പേഴ്സണ്‍ റോസ്ലി,വാര്‍ഡ് അംഗം ലൗലി തോമസ്, സമരിറ്റന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. സമരിറ്റന്‍ പാലിയേറ്റീവിന്റെ ഭിന്നശേഷിക്കാര്‍ക്കായുളള സ്വയംതൊഴില്‍ സംരംഭമാണ് ലൈഫ് ശബദമില്ലാത്തവരുടെ ശബദമായി മാറിക്കൊണ്ട് സമൂഹത്തിന്റെ പുറംപോക്കുകളിലേക്ക് തള്ളപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ ഇവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ വിവിധ പരിശീലന പദ്ധതികളിലൂടെയും ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെയും സാമ്പത്തീകവും മാനസികവുമായ ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തുക, ധാര്‍മ്മിക പിന്തുണ നല്കി ഒപ്പമാവുക, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലൈഫ് ലക്ഷ്യം വയക്കുന്നത്. ഇപ്പോള്‍ ഈ സംരംഭത്തില്‍ 45 അംഗങ്ങള്‍ ഉണ്ട്.ആദ്യഘട്ടത്തില്‍ കുടനിര്‍മ്മാണ യൂണിറ്റാണ് നിര്‍മ്മിച്ചിരിക്കുന്നത്.അയ്യായിരം കുടകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ഈ വര്‍ഷം ലക്ഷ്യം വച്ചിരിക്കുന്നത്. ഏറെ താമസിയാതെതന്നെ വിവിധ ബേക്കറി ഐറ്റംസ്, അച്ചാര്‍ യൂണിറ്റ്, ബുക്ക് ബൈൻഡിങ് , പാക്കിംഗ് യൂണിറ്റുകള്‍ക്കുകൂടി തുടക്കം കുറിക്കും. കൂടാതെ വളര്‍ത്തുമൃഗപരിപാലനം, പച്ചക്കറികൃഷി, പെട്ടിക്കടകള്‍,ഹോം ഷോപ്പ് തുടങ്ങിയ നിരവധി പദ്ധതികളും വരും നാളുകളിൽ ലൈഫ് വിഭാവനം ചെയ്യുന്നുണ്ട്.