അഭ്യാസ പ്രകടനം നടത്തുന്ന പാവയെ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുകയാണ് അഡൂരിലെ ശശികുമാർ… അഭ്യാസ പ്രകടനം നടത്തുന്ന പാവയെ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുകയാണ് അഡൂരിലെ ശശികുമാർ… – Sreekandapuram Online News-
Thu. Sep 24th, 2020
മലപ്പട്ടം: ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച ഈ കൊറോണക്കാലത്ത് പാവ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുകയാണ് ആശാരിപ്പണിക്കാരനായ പി.പി ശശികുമാർ. മകൾക്ക് ഒരു പാവ എന്ന ആശയത്തിലാണ് തൻ്റെ കുട്ടികാലത്തെ കളിപ്പാട്ട ഓർമ്മകളിലേയ്ക്ക് പോയതും പാവ നിർമ്മിച്ചതും. അഭ്യാസപ്രകടനം നടത്തുന്ന പാവ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകം ജനിപ്പിക്കും വിധമാണ് നിർമ്മിച്ചത്. ചെറിയ മരത്തിൻ്റെ കഷ്ണവും നൂലുമാണ് ഇതിനാവിശ്യമായി വന്നത്. ഇദ്ദേഹത്തിന് പിന്തുണയുമായി നാട്ടുകാരും വീട്ടുകാരും ഒപ്പമുണ്ട്. ഭാര്യ: ജിദുന. മകൾ: ശിവദ.
By onemaly