കൊവിഡ് 19 പ്രതിരോധിക്കാന്‍ ആകാശത്ത് മരുന്ന് തെളിക്കുമെന്ന വ്യാജ പ്രചാരണം ; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍ – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂര്‍ : ജില്ലയിലെ എടക്കാട് കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് മരുന്ന് തെളിക്കുമെന്ന് വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍.
 മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.ഈ സന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
By onemaly