Thu. Oct 1st, 2020




തളിപ്പറമ്ബ: നഗരത്തിലെ തിരക്ക് കുറക്കുവാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വാഹന തിരക്ക് ഒഴിവാക്കാനായി ഇന്നു മുതല്‍ നഗരസഭാ പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്ക് ഒറ്റ – ഇരട്ട അക്ക സമ്ബദായം ഏര്‍പ്പെടുത്തും. ഇതനുസരിച്ച്‌ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക വാഹനങ്ങളും ഞായര്‍ ഒഴികെയുള്ള മറ്റ് ദിവസങ്ങളില്‍ ഇരട്ട അക്ക വാഹനങ്ങളും മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. ബാര്‍ബര്‍ ഷാപ്പുകളില്‍ ഉപയോഗിക്കുന്ന മാസ്‌കുകളും കൈയുറകളും നശിപ്പിക്കാനുള്ള നടപടികള്‍ അവരവര്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ടാക്സി സ്റ്റാന്‍ഡില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനും തീരുമാനമായി.




By onemaly