കോവിഡില്‍ ഖത്തറിന്‌ ആശ്വാസം രോഗികളെക്കാള്‍ രോഗമുക്‌തര്‍ .. മരണം 38 ആയി – Sreekandapuram Online News-
Sat. Sep 26th, 2020
ദോഹ* ഖത്തറിന്‌ ആശ്വാസം പകര്‍ന്ന്‌ ഓരോദിവസവും കോവിഡ്‌ രോഗമുക്‌തരുടെ എണ്ണം കൂടുന്നു. ചികില്‍സയില്‍ ഉള്ളതിലേറെ ആളുകള്‍ രോഗമുക്‌തരായതോടെ ഖത്തറില്‍ രോഗസംക്രമണത്തിന്റെ ഗ്രാഫ്‌ താഴേക്കിറങ്ങിത്തുടങ്ങി. അതേസമയം ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ്‌ മരണങ്ങള്‍ 38 ആയി.
ഇന്നു മരിച്ചവരില്‍ ഒരാള്‍ക്ക്‌ എഴുപത്തിയേഴും മറ്റേയാള്‍ക്ക്‌ അന്‍പത്തിമൂന്നും വയസായിരുന്നു. ഇതുവരെ ആശുപത്രി വിട്ടത്‌ 30,290 പേരാണ്‌. 26,582 രോഗികളാണ്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്‌. ഇതില്‍ ആശുപത്രികളിലുള്ളത്‌ 1,502 പേര്‍മാത്രമാണ്‌. ബാക്കിയെല്ലാവരും വിവിധ ക്വാറന്റൈന്‍ സെന്ററുകളിലാണ്‌. 232 രോഗികള്‍ അതിതീവ്രപരിചരണ വിഭാഗത്തിലുണ്ട്‌.1,648 പേര്‍ക്ക്‌ ഇന്ന്‌ രോഗം സ്‌ഥിരീകരിച്ചപ്പോള്‍ 4,451 പേര്‍ ആശുപത്രി വിട്ടു. 4,081 പേര്‍ക്കാണ്‌ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധനകള്‍ 2,22,069 ആയി. കാറില്‍ ഇരുന്നു പരിശോധനാ സ്വാബ്‌ എടുക്കുന്നതിന്‌ മൂന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ക്കൂടി കഴിഞ്ഞദിവസം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരം പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ 14 ദിവസത്തിനുശേഷം ഡിസ്‌ചാര്‍ജ്‌ ചെയ്യുകയാണ്‌. ഇതാണ്‌ ഖത്തറില്‍ സമീപദിവസങ്ങളില്‍ രോഗമുക്‌തരുടെ എണ്ണം കുട്ടിയത്‌ പുറത്തിറങ്ങുന്നവര്‍ കോവിഡ്‌ ട്രാക്കര്‍ ആപ്പായ ഇഹ്‌തിരാസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പാക്കാന്‍ വാഹനയാത്രികര്‍ക്കിടയില്‍ പൊലീസ്‌ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
By onemaly