വിശ്വാസ സമൂഹത്തിന്‍റെ ആവശ്യം: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് രമേശ് ചെന്നിത്തല – Sreekandapuram Online News-
Sat. Sep 26th, 2020
ആലപ്പുഴ: ആരാധനാലയങ്ങള്‍ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണെന്നും അതിനാല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരാനുള്ളവര്‍ക്ക് പാസ് നല്‍കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാസ് മുഖാന്തരം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതില്‍ തെറ്റില്ല. പക്ഷേ സര്‍ക്കാര്‍ കൃത്യമായി പാസ് കൊടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
By onemaly