Thu. Oct 1st, 2020




കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (52) യാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവര്‍ 10 ആയി. ഈ മാസം 25നാണ് സുലേഖ ഗള്‍ഫില്‍ നിന്നെത്തിയത്. ആദ്യ പരിശോധനയില്‍ തന്നെ രോഗ ലക്ഷണം കണ്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ബഹ്‌റൈനിലായിരുന്നു ഇവര്‍. കടുത്ത രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
.




By onemaly