Tue. Jan 19th, 2021




വ്യാജസന്ദേശം
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല
ഡി.എം.ഒ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ എല്ലായിടത്തും ഇന്ന് രാത്രി 12 മണി മുതൽ രാത്രി 3 മണിവരെ ഹെലികോപ്റ്ററിൽ മീതൈൻ വാക്‌സിൻ എന്ന വിഷപദാർത്ഥം തളിക്കുന്നുണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശം തികച്ചും വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയിച്ചു .

വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .

ജില്ലാ മെഡിക്കൽ ഓഫീസർ
(ആരോഗ്യം), കണ്ണൂർ
22.03.2020






By onemaly