ചേർത്തല തുറവൂരിലെ ഭിന്ന ശേഷിക്കാരൻ്റെ മത്സ്യകൃഷിയിടത്തിലെ 12 ലക്ഷത്തിൽ പരം രൂപയുടെ മീൻ മുഴുവൻ മോഷ്ടിച്ചവർ കുത്തിയതോട് പോലീസിൻ്റെ പിടിയിൽ…. – Sreekandapuram Online News-
Tue. Sep 22nd, 2020




#ചേർത്തല തുറവൂരിലെ ഭിന്ന ശേഷിക്കാരൻ്റെ മത്സ്യകൃഷിയിടത്തിലെ 12 ലക്ഷത്തിൽ പരം രൂപയുടെ മീൻ മുഴുവൻ മോഷ്ടിച്ചവർ കുത്തിയതോട് പോലീസിൻ്റെ പിടിയിൽ….
അംഗപരിമിതനായ യുവാവ് നടത്തി വന്നിരുന്ന മത്സ്യ കൃഷിയില് നിന്നും മീൻ മോഷ്ടിച്ച സംഘത്തിലെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്ത്തല തുറവൂര് ഏഴാം വാര്ഡിലെ താമസക്കാരായ വലിയോടിത്തറ വീട്ടില് തമ്പിയുടെ ഭാര്യ അജിത(48), കൊളുത്താത്തറ വീട്ടില് രവീന്ദ്രന് ഭാര്യ ഓമന(61), രാജന് ഭാര്യ രതി എന്ന ലതിക(48), ആഞ്ഞിലാക്കാപ്പള്ളി കോളനിയില് വാസു ഭാര്യ രാജമ്മ(58), വലിയോടിത്തറ വീട്ടില് വിശ്വംഭരന് ഭാര്യ സുശീല(42), കൃഷ്ണന് ഭാര്യ ലീല(54), കുമാരന് മകന് വിശ്വംഭരന്(54), പാലാടത്തിത്തറ വീട്ടില് ഉദയന് ഭാര്യ പ്രമീള(57), കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാര്ഡ് പുതുശ്ശേരി വെളി കോളനിയില് രമേശന് മകന് രാജീവ്(40), തുറവൂര് ആറാംവാര്ഡ് കുഴിപ്പള്ളി കോളനിയില് കുമാരന് ഭാര്യ ലീല(63) എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നാണ് ഭിന്ന ശേഷിക്കാരനായ കൊച്ചി കണ്ണമാലി കാട്ടുപറമ്പില് കെ.ജെ മൈക്കിള് ചേര്ത്തല തുറവൂര് വളമംഗലത്ത് പാട്ടത്തിനെടുത്ത പാടത്ത് കൃഷി ചെയ്ത മീന് പ്രതികള് ഉള്പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേരും ചേര്ന്ന് അതിക്രമിച്ച് കയറി പിടിച്ചു കൊണ്ട് പോയത്. 12 ലക്ഷം രൂപ മുടക്കി ചെയ്തിരുന്ന മത്സ്യ കൃഷിയായിരുന്നു. ഗിഫ്റ്റ്, തിലോപ്യ, കരിമീന്, ചെമ്മീന് തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. ജൂണ് – ജൂലായി മാസത്തില് വിളവെടുക്കാന് പാകമായപ്പോഴാണ് നാട്ടുകാരുടെ നേതൃത്വത്തിലെത്തിയ സംഘം കൊള്ള നടത്തിയത്. പുലര്ച്ചെ നാലുമണിയോടെയായിരുന്നു സoഭവം. കേസിലെ ഒന്നാം പ്രതി അജിതയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പ്രതികളുടെ നിര്ദ്ദേശ പ്രകാരം മത്സ്യ കൊള്ളയിൽ പങ്കാളിയാവാൻ. ചെല്ലാനം, എഴുപുന്ന ,നീണ്ടകര, വല്യേത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം പേരും എത്തിയിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും എത്തിയ ഇവർ ഏഴേക്കറോളം വിസ്തൃതിയില് കിടക്കുന്ന പാടത്തിലേക്ക്
ഇരച്ചിറങ്ങുകയും വല വീശിയും മറ്റും മീന് പിടിക്കുകയായിരുന്നു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയെ തുടർന്ന് 90% ഭിന്നശേഷിക്കരനായ കെജെ മൈക്കിൾ പോലീസിന് നൽകിയ പരാതിയെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനപകടത്തിൽ ഒരു കരം പൂർണ്ണമായും തളർന്ന മൈക്കിൾ വാഹനപകട നഷ്ടപരിഹാരമായി ലഭിച്ച തുകയും ഒപ്പം ഭാര്യയുടെയും മക്കളുടെയും സ്വർണ്ണവും എല്ലാം പണയപ്പെടുത്തിയാണ് കൃഷി നടത്തിയിരുന്നത്




By onemaly