Tue. Sep 29th, 2020




ഇരിട്ടി : പുഴയരുകിലെ ജോലിക്കിടയിൽ ടിപ്പർലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇരിട്ടി- കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിലെ പായം ഗ്രാമീണ കോടതിക്ക് സമീപമായിരുന്നു അപകടം. പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ പുഴയരുകിൽ മണ്ണിട്ട് ബലപ്പെടുത്താൽ പ്രവർത്തി നടന്നു വരികയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റി ആണ് പ്രവർത്തി കരാറെടുത്ത് നടത്തി വരുന്നത്. ഇവിടെ മണ്ണിറക്കുന്നതിനിടയിലാണ് ലോറി മുപ്പതടിയോളം താഴ്ചയുള്ള ബാരാപ്പോൾ പുഴയിലേക്ക് മറിഞ്ഞത്. ലോറിയുടെ കാബിൻ മുഴുവൻ വെള്ളത്തിൽ മുങ്ങി. ഇതിനിടയിൽ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ക്രയിനും ജെ സി ബി യും ഉപയോഗിച്ച് മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് ടിപ്പർ പുറത്തെത്തിച്ചത്.




By onemaly