കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്ബനി – Sreekandapuram Online News-
Tue. Sep 22nd, 2020




തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിമാത്രമായിരുന്നു ആപ്പ് ലഭിച്ചത്. ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരും.ഈ കാലതാമസം മൂലമായിരുന്നു സെര്‍ച്ച്‌ ചെയ്താല്‍ കിട്ടാതിരുന്നത്.

അതേസമയം,മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ സംവിധാനവുമായി ബെവ് കോ രംഗത്തെത്തിയിട്ടുണ്ട്. ക്യൂ.ആര്‍ കോഡ് സ്കാനിംഗിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്ക് നല്‍കും. ക്യൂര്‍ ആര്‍ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കനാണ് ഇപ്പോഴത്തെ തീരുമാനം.താല്‍ക്കാലിക സംവിധാനമാണിത്. ബെവ് ക്യൂ ആപ്പ് തകരാറിലായതോടെയാണ് പകരം സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയത്.

ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഭൂരിഭാഗവും പരിഹരിച്ചെന്നാണ് നിര്‍മാതാക്കളായ ഫെയര്‍ കോഡ് കമ്ബനിയുടെ അവകാശവാദം.




By onemaly