Thu. Oct 28th, 2021




ശ്രീകണ്ഠപുരം: ലോകം കൊറോണ ഭീതിയിലായിരിക്കുമ്പോൾ പൊടിക്കളം നീരൊലിപ്പ് ഭാഗം പുഴയിൽ അനധികൃതമായി തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്നത് സജീവമാകുന്നു. ഒരു രീതിയിലും ഭയമില്ലാതെ അഞ്ചും ആറും തോട്ട പൊട്ടിച്ചു വ്യാപകമായി മീൻ പിടിക്കുന്നു. ഇതിന്റെ പിന്നിൽ അവർക്ക് കൂട്ടായി പോലീസ് പോലും ഉണ്ടോ എന്ന് സംശയമുളവാക്കുന്ന രീതിയിലാണ് തോട്ട പൊട്ടിക്കുന്നത്. വാഹനങ്ങൾ വ്യാപകമായി സർവീസ് നടത്തുന്ന പയ്യാവൂർ റോഡിന്റെ നീരൊലിപ്പ് ഭാഗം ഇവരുടെ വിഹാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. നാട്ടുകാർ ആരും തന്നെ ഇതിനെതിരെ പ്രവർത്തിക്കാൻ തയ്യാറാവാത്തത് എന്തു കൊണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
രാവിലെ മുതൽ തന്നെ തോട്ടയുടെ ശബ്ദം കേട്ടു ഞെട്ടിയിട്ടുണ്ട്.എന്നിട്ടും എന്തു കൊണ്ട് ഇവർ കുലുങ്ങുന്നില്ല.
ഇനിയെങ്കിലും അധികൃതരും നാട്ടുകാരും ഇക്കാര്യം ഗൗരവമായി കാണേണ്ടതില്ലേ…….?








By onemaly