കണ്ണൂര്‍ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് സ്ഥാപിച്ചു – Sreekandapuram Online News-
Tue. Sep 22nd, 2020
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ സാമ്ബത്തിക സഹായത്തോടെ ഒരുക്കിയ തെര്‍മല്‍ സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കാന്‍ സൗകര്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ടെക്നിക്കല്‍ സംവിധാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്.

ഒരേസമയം പത്തിലേറെപ്പേരുടെ ശരീര ഊഷ്മാവ് പത്തു മീറ്റര്‍ അകലെ നിന്നു പോലും തിരിച്ചറിയാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. ആഭ്യന്തര അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് പുറമേ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമാറ്റിക് ചെക്കിംഗ് സംവിധാനവും എയര്‍പോര്‍ട്ടില്‍ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ തുളസീദാസ്, മണപ്പുറം ഫിനാന്‍സ് കണ്ണൂര്‍ റീജണല്‍ മാനേജര്‍ വി.കെ. ധനേഷ്, ഏരിയ മാനേജര്‍ സെക്യൂരിറ്റി ടി.പി. ശശിധരന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
By onemaly