Tue. Sep 29th, 2020




കൂടിച്ചേരലുകളോ ആരവങ്ങളോ ഇല്ലാതെ, കാത്തിരു പരീക്ഷ ആശ്വാസത്തോടെ എഴുതിത്തീര്‍ത്ത് പത്താം ക്ലാസ്സുകാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏറെ ആശങ്കയുണര്‍ത്തിയാണ് വലിയൊരു ഇടവേളയ്ക്കു ശേഷം എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചത്.

കര്‍ശന നിയന്ത്രണങ്ങളില്‍, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി 33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ നി് സെന്റര്‍ മാറ്റം വഴി കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി. 203 സെന്ററുകളിലായി 33737 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷക്ക് ഹാജരാകാത്ത 15 പേരില്‍ 9 പേര്‍ മാര്‍ച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.

ക്വാറന്റൈന്‍ ചെയ്യപ്പെ’ വീടുകളില്‍ നിുള്ള 19 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. മറ്റു സംസ്ഥാനത്തു നിും ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയത്. 15 പേര്‍ പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി.വി എച്ച് എസ് ഇ വിഭാഗത്തില്‍ ജില്ലയില്‍ 6 കേന്ദ്രങ്ങളിലായി 297 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മുഴുവന്‍ പേരും പരീക്ഷയ്ക്ക് ഹാജരായി.157 കേന്ദ്രങ്ങളിലായി 31600 വിദ്യാര്‍ഥികളാണ് പ്ലസ്ടു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ 31 289 പേര്‍ പരീക്ഷയ്ക്ക് ഹാജരായി.

പരീക്ഷയ്ക്ക് ഹാജരാകാത്ത 311 ല്‍ 274 പേരും മാര്‍ച്ചില്‍ നട പരീക്ഷയിലും ഹാജരായിരുില്ല. സെന്റര്‍ മാറ്റം കി’ിയ 456 പേരും ജില്ലയില്‍ പരീക്ഷ എഴുതി. ക്വാറന്റൈന്‍ ചെയ്യപ്പെ’ വീടുകളില്‍ നിും വത് 73 വിദ്യാര്‍ഥികളാണ്. മറ്റു സംസ്ഥാനത്തും നിും വത് 1 വിദ്യാര്‍ഥിയാണ്. 30 പേര്‍ പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ നടപടികളും പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറില്ല. കണ്ടെയിന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.

ഒരു ക്ലാസ്സില്‍ 20 വിദ്യാര്‍ഥികള്‍ എ രീതിയിലാണ് പരീക്ഷ ഹാള്‍ ക്രമീകരിച്ചത്. തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും പി ടി എയുടെയും നേതൃത്വത്തിലാണ് ഓരോ സ്‌കൂളുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും വാഹന സൗകര്യവും ഏര്‍പ്പാടാക്കിയിരുു. പരീക്ഷയ്ക്ക് ശേഷം സ്‌കൂളുകളില്‍ അണുനശീകരണവും നടത്തി.
മെയ് 30നാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ സമാപിക്കുക.




By onemaly