
സംസ്ഥാനത്ത് വ്യാഴാഴ്ച്ച ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെലങ്കാന സ്വദേശി അഞ്ജയ്യയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട ഇയാൾ ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
തെലങ്കാനയിലേക്ക് പോകാനായി രാജസ്ഥാനിൽ നിന്ന് ട്രെയിൻ കയറിയതായിരുന്നു അഞ്ജയ്യയും കുടുംബവും. എന്നാൽ ട്രെയിൻ മാറി കേരളത്തിൽ എത്തപ്പെടുകയായിരുന്നു. ഇയാളും കുടുംബവും 22ാം തീയതിയാണ് രാജസ്ഥാനിൽ നിന്ന് തിരിച്ചത്.